Connect with us

Life

മിസ് കോൾ അടിച്ചാൽ മതി ഗ്യാസ് സിലിണ്ടർ വീട്ടിൽ എത്തും

Published

on

ഭുവനേശ്വർ: ഇനിയൊരു മിസ് കോൾ അടിച്ചാൽ മതി ഗ്യാസ് സിലിണ്ടർ വീട്ടിൽ എത്തും. ഇന്ത്യൻ ഓയിൽ കോർപ്പ് ലിമിറ്റഡിന്റെ മിസ്ഡ് കോൾ സൗകര്യം 2021 ജനുവരി 1 ന് റീഫിൽ ബുക്കിംഗിനും മറ്റ് ഉപഭോക്തൃ കേന്ദ്രീകൃത സംരംഭങ്ങൾക്കുമായി ആരംഭിച്ചു. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഉപയോക്താക്കൾക്കായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള ഉപയോക്താക്കൾക്കും ഇനി ഒരു മൊബൈൽ നമ്പറിലേക്ക് മിസ് കോൾ നൽകി ഗ്യാസ് ഉറപ്പാക്കാം. രാജ്യത്തെവിടെയും ഇൻഡെയ്ൻ ഓയിൽ എൽപിജി ഉപഭോക്താക്കൾക്ക് റീഫിൽ ബുക്കിംഗിനായി 8454955555 എന്ന മൊബൈൽ നമ്പരിലേക്ക് ഒരു മിസ് കോൾ നൽകുക.

“ഡിജിറ്റൽ ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഉപഭോക്തൃ കേന്ദ്രീകൃതമായ ഈ സംരംഭങ്ങൾ എൽപിജി റീഫിൽ ബുക്കിംഗും പുതിയ കണക്ഷൻ രജിസ്ട്രേഷനും കൂടുതൽ സൗകര്യപ്രദവും സൗജന്യമാണ്. ഇത് ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്കും ഗുണം ചെയ്യും.” ട്വീറ്റിലൂടെ മന്ത്രി അറിയിച്ചു.

ഭുവനേശ്വറില്‍ നടന്ന ചടങ്ങില്‍ പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് മിസ്ഡ് കോള്‍ ബുക്കിങ് സംവിധാനം ഉദ്ഘാനം ചെയ്തത്. ഭൂവനേശ്വറില്‍ പുതിയ കണ്കഷനും മിസ്ഡ് കോള്‍ വഴി അപേക്ഷിക്കാം. ഈ സംവിധാനം ഉടന്‍ രാജ്യം മുഴുവന്‍ ലഭ്യമാക്കും.

രാജ്യത്തുടനീളം ഗ്യാസ് വിതരണത്തിനുള്ള താമസം വളരെയധികം കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു ദിവസം കൊണ്ടും ഏതാനും മണിക്കൂറുകള്‍ കൊണ്ടും ഇപ്പോള്‍ പാചക വാതക സിലിണ്ടര്‍ ലഭിക്കുന്നുണ്ട്.

2014 വരെ രാജ്യത്ത് 13 കോടി എല്‍പിജി കണക്ഷന്‍ ആണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത് 30 കോടിയായി ഉയര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading