Connect with us

Education

മാർക്കില്ലെങ്കിലും പാസാകാമെന്ന ധാരണ ഇനി കുട്ടികൾക്ക് വേണ്ടഓൾ പാസ് ഒഴിവാക്കും, ഹൈസ്കൂളിൽ മാത്രമല്ല എഴാം ക്ലാസ് മുതൽ താഴേ തട്ടിലും

Published

on

തിരുവനന്തപുരം: ഹൈസ്കൂൾ മാത്രമല്ല ഇനി എഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഓൾ പാസ് ഒഴിവാക്കാൻ തീരുമാനം. ഇത് ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്തവർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും.
കുട്ടികൾക്ക് വാരിക്കോരി മാർക്കിട്ട് കൂട്ടത്തോടെ പാസാക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.

പിന്നാലെയാണ് തീരുമാനം. എഴുത്തുപരീക്ഷക്ക് ആകെയുള്ള മാർക്കിൻറെ 30 ശതമാനമാണ് പാസിന് വേണ്ടത്. പക്ഷെ മിനിമം മാർക്ക് കിട്ടിയില്ലെങ്കിൽ വിദ്യാർത്ഥിയെ തോൽപ്പിക്കില്ല.

പരിശീലനം നൽകി ആ അധ്യയനവർഷം തന്നെ പുതിയ പരീക്ഷ നടത്തി അവസരം നൽകും. 3 മുതൽ 9 വരെ യുള്ള ക്ലാസുകളിൽ കണക്ക്, സയൻസ്, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക പരീക്ഷ ഉണ്ടാകും.സ്റ്റേറ്റ് അച്ചീവ്മെൻറ് ടെസ്റ്റ് എന്ന പേരിൽ. മാർക്ക് കുറഞ്ഞവർക്ക് വാർഷിക പരീക്ഷക്ക് മുമ്പ് പ്രത്യേക പരിശീലനം നൽകും”

Continue Reading