Connect with us

KERALA

ഡിവൈഎഫ്ഐ പരിപാടിയിലേക്ക് ശശി തരൂരിന്ക്ഷണം.പങ്കെടുക്കാനാവില്ലെന്ന് തരൂർ പരിപാടിക്ക് ആശംസ നേർന്നു.

Published

on

തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിപാടിയിലേക്ക് എംപി ശശി തരൂരിന് ക്ഷണം. മാർച്ച് 1,2 തിയതികളിലായി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന യൂത്ത് സ്റ്റാർട്ട് അപ് ഫെസ്റ്റിലേക്കാണ് ശശി തരൂരിനെ ക്ഷണിച്ചത്. എന്നാൽ സൂറത്തിൽ പരിപാടി ഉള്ളതിനാൽ പങ്കെടുക്കാനാവില്ലെന്ന് ശശി തരൂർ അറിയിച്ചു. പരിപാടിക്ക് തരൂർ ആശംസ നേർന്നു.

കേരളത്തിന്‍റെ വ‍്യവസായ മേഖലയിലെ വളർച്ചയെ പ്രശംസിച്ച് ശശി തരൂർ ഇംഗ്ലീഷ് പത്രത്തിൽ എഴുതിയ ലേഖനം ഏറെ വിവാദമായ പശ്ചാത്തലത്തിൽ ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ല‍ക്ഷ‍്യമുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.

എന്നാൽ ലേഖനം പുറത്തു വരുന്നതിന് മുമ്പേ നിശ്ചയിച്ച പരിപാടിയാണിതെന്നും തിരുവനന്തപുരം എംപിയെന്ന നിലയിൽ അദ്ദേഹത്തെ ക്ഷണിച്ചതാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വ‍്യക്തമാക്കി

Continue Reading