Connect with us

KERALA

സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം  ഇനിയും  വൈകും. ഇന്ന്  ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായില്ല

Published

on

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം ഇനിയും  വൈകും. ഇന്ന്  ചേർന്ന മന്ത്രിസഭാ യോ​ഗം മദ്യനയം പരി​ഗണിക്കാതെ മാറ്റിവെയ്ക്കുകയായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള മദ്യനയമാണ് മന്ത്രിസഭയുടെ പരി​ഗണനയിലേക്ക് വന്നത്.

പ്രധാനമായും രണ്ടു കാര്യങ്ങളിൽ അന്തിമമായ തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോ​ഗത്തിന് കഴിഞ്ഞില്ല.
ഡ്രൈ ഡേ ആണ് ഇതിലൊന്ന്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംബന്ധിച്ച് മദ്യനയത്തിൽ ശുപാർശയുണ്ടായിരുന്നു. പക്ഷെ ഇത് എങ്ങനെ നടപ്പാക്കണമെന്നതിൽ അവ്യക്തതയുണ്ടായി. ടൂറിസം മേഖലകളിൽ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ട് മറ്റു മേഖലകളിൽ ഡ്രൈ ഡേ തുടരാം എന്നതായിരുന്നു ഒടുവിൽ വന്ന അഭിപ്രായം. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയശേഷം മദ്യനയത്തിന് അം​ഗീകാരം നൽകിയാൽ മതിയെന്ന് മന്ത്രിസഭായോ​ഗം തീരുമാനിക്കുകയായിരുന്നു.

മറ്റൊന്ന് കള്ളുഷാപ്പുകളുടെ ദൂരപരിധിയാണ്. പുതുതായി കള്ളുഷാപ്പുകൾ അനുവദിക്കുമ്പോൾ നിലവിലുള്ള ദൂരപരിധിയിൽ ഇളവു വേണമെന്ന് വിവിധ യൂണിയനുകൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും ഒരു തീരുമാനത്തിലെത്താൻ മന്ത്രിസഭാ യോ​ഗത്തിന് സാധിച്ചിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായം യോ​ഗത്തിൽ ഉയർന്നു. കൂടാതെ, മദ്യനിർമാണ കമ്പനികൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയവും ഇന്നത്തെ മന്ത്രിസഭാ യോ​ഗത്തിന്റെ പ​രി​ഗണയിൽ വന്നില്ല.

Continue Reading