Crime
മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ തലയിടിച്ച് വീണ് മരിച്ചു

മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ തലയിടിച്ച് വീണ് മരിച്ചു
തൃശൂർ:സുഹൃത്ത് മദ്യലഹരിയിൽ പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തടിച്ച് വീണ് മരിച്ചു. തൃശൂർ ജില്ലയിലെ പൂങ്കുന്നത്താണ് സംഭവം. ചക്കാമുക്ക് സ്വദേശി അനിൽ ആണ് മരിച്ചത്.
50 വയസ്സായിരുന്നു.തൃശൂർ റീജണൽ തിയറ്ററിന് മുമ്പിൽ വെച്ചാണ് സംഭവം. സംഭവത്തിൽ സുഹൃത്ത് ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജു മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും നാടകോൽസവം കാണാൻ എത്തിയതായിരുന്നു. മദ്യലഹരിയിൽ രാജു അനിലിനെ പിടിച്ച് തള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകനാണ് മരിച്ച അനിൽ.