Crime
പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.പി.സി ജാമ്യവ്യസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്നും ജാമ്യത്തിൽ ഇറങ്ങിയാൽ കുറ്റം ആവർത്തിക്കുമെന്നും പരാതിക്കാരൻ

കോട്ടയം: ബി.ജെ.പി. നേതാവ് പി.സി. ജോർജിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. വിദ്വേഷ പരാമർശത്തിന്റെ പേരിൽ കോടതിയിൽ കീഴടങ്ങിയ പി.സി. ജോർജ് നിലവിൽ റിമാൻഡിലാണ്. അദ്ദേഹം ആശുപത്രിയിൽ റിമാൻഡിൽ കഴിയുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ ഈരാട്ടുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് വെള്ളിയാഴ്ച പറയുക.
പി.സി. ജോർജ് ജാമ്യവ്യസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്നും ജാമ്യത്തിൽ ഇറങ്ങിയാൽ കുറ്റം ആവർത്തിക്കുമെന്നും പരാതിക്കാരൻ കോടതിൽ പറഞ്ഞു. പിസി ജോർജിന്റെ സംഘടന പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കേസ് അന്വേഷണം പൂർത്തിയായെന്നാണ് പോലീസ് റിപ്പോർട്ട്. തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയായെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പി.സി. ജോർജിന്റെ മുൻ കേസുകളും പ്രോസിക്യൂഷൻ കോടതിയിൽ വിവരിച്ചു. പി.സി. ജോർജ് ജാമ്യവ്യവസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണ്. ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമർശമാണ് പ്രതി നടത്തിയത്. നാട്ടിൽ സാഹൂഹിക സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമർശം. 30 വർഷം എം.എൽ.എ. ആയിരുന്ന ആളിൽ നിന്നാണ് ഇങ്ങനെ ഉണ്ടായിരിക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.