Connect with us

Crime

ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങൾ അവരെ അറിയിച്ചു. അഫാന്‍റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്.

Published

on

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്‍റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു കൊലപാതകങ്ങൾ അറിയിച്ചു. കൂട്ടക്കൊല നടത്തിയ കാര്യം ഏറ്റുപറഞ്ഞതിന് ശേഷമാണ് ഫർസാനയെ ക്രൂരമായി കൊലപ്പെടുത്തിയത്. പാങ്ങോട് പൊലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്.

എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. കടബാദ്ധ്യതയ്ക്ക് കാരണം അമ്മയാണെന്ന് സൽമാ ബീവി നിരന്തരം കുറ്റപ്പെടുത്തി. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. ലത്തീഫിന്‍റെ ഭാര്യയെ കൊല്ലാൻ ആഗ്രഹിച്ചില്ല. ലത്തീഫിന്‍റെ കൊലപാതക വിവരം പുറത്തു പറയുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നുമാണ് അഫാൻ പൊലീസിന് നൽകിയ മൊഴിയെന്നാണ് വിവരം.

Continue Reading