Connect with us

Crime

പാലക്കാട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് സ്വയം വെടി ഉതിർത്ത് മരിച്ചു

Published

on

പാലക്കാട് :വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഏറാട്ടുകുളമ്പ് ക്യഷ്ണകുമാർ (52) ആണ് മരിച്ചത്. ഇന്ന്  രാവിലെ എട്ടരയോടെയാണ് സംഭവം. എയർ ഗൺ ഉപയോഗിച്ച്  പിതാവിന്റെ മുന്നിൽ വച്ച്  കൃഷ്ണകുമാർ സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ്  പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അതിനിടെ കൃഷ്ണകുമാറിന്റെ ഭാര്യ സംഗീത (47)യെ കോയമ്പത്തൂരിലെ  താമസസ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൃഷ്ണകുമാർ കോയമ്പത്തൂരിലെത്തി സംഗീതയെ കൊലപ്പെടുത്തിയ  ശേഷമാണ് പാലക്കാട്ട്  എത്തിയതെന്നാണ് സൂചന. തുടർന്ന് സ്വയം വെടി വെച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് സംശയം .

Continue Reading