Crime
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ലണ്ടനിൽ ആക്രമണശ്രമം

ലണ്ടൻ: ലണ്ടനിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചത്. ഇന്നലെ വെെകിട്ടാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തിൽ ഇന്ത്യ, ബ്രിട്ടനെ പ്രതിഷേധം അറിയിക്കും. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അജ്ഞാതനായ ഒരാൾ മന്ത്രിയുടെ വാഹനത്തിന് മുന്നിൽ വന്ന് ഇന്ത്യൻ പതാക കീറിയെറിയുന്നത് വീഡിയോയിൽ കാണാം. ലണ്ടനിലെ ഛതം ഹൗസിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. വേദിക്ക് പുറത്ത് ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു.
അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാർച്ച് നാലിനാണ് ജയ്ശങ്കർ ലണ്ടനിൽ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് മന്ത്രിയുടെ സന്ദർശനം.