Connect with us

KERALA

സ്റ്റാർട്ടപ്പുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയത് കേരളം പണം നല്‍കി ഏല്‍പ്പിച്ച ഏജന്‍സി : വെളിപ്പെടുത്തലുമായ് പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയത് കേരളം പണം നല്‍കി ഏല്‍പ്പിച്ച ഏജന്‍സിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവി വി.ഡി. സതീശന്‍. സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന് 2021 മുതല്‍ 2024 വരെ 48,000 യു.എസ്. ഡോളര്‍((42 ലക്ഷത്തോളം രൂപ) സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായെന്ന സ്റ്റാര്‍ട്ടപ്പ് ജെനോം എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിലടക്കം മുഖ്യമന്ത്രി അവതരിപ്പിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് വെച്ചാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വലുതായി എന്ന് പറയുന്നത്. സ്റ്റാര്‍ട്ട് അപ്പ് ജെനോം എന്ന സ്ഥാപനത്തിന്റെ ഉപഭോക്താവാണ് കേരളത്തിന്റെ സ്റ്റാര്‍ട്ട് അപ്പ് മിഷനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

2021-ല്‍ 13,500 യുഎസ് ഡോളര്‍, 2022-ല്‍ 4,500 യുഎസ് ഡോളര്‍, 2023-ല്‍ 15,000 യുഎസ് ഡോളര്‍, 2024-ല്‍ 15,000 യുഎസ് ഡോളര്‍ എന്നിങ്ങനെ ആകെ 48,000 യു.എസ്. ഡോളര്‍ ആണ് സ്റ്റാര്‍ട്ടപ്പ് ജെനോമിന് കൊടുത്തത്. ഇങ്ങനെ അങ്ങോട്ട് പണം കൊടുത്ത് ആ സ്ഥാപനത്തെ കൊണ്ട് ഉണ്ടാക്കിയതാണ് സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടെന്ന് വി.ഡി സതീശൻ ആരോപിച്ചു.

Continue Reading