KERALA
വി.എസ്. അച‍്യുതാന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരുമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച‍്യുതാന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും. ദേശാഭിമാനി മുഖപത്രത്തിന് നൽകിയ അഭിമുഖത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ കാര‍്യം വ‍്യക്തമാക്കിയത്.
ക്ഷണിതാവെന്ന നിലയിൽ ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് പൂർത്തിയായതിന് ശേഷമെ പ്രത‍്യേക ക്ഷണിതാക്കളുടെ കാര‍്യത്തിൽ അന്തിമ തീരുമാനമെടുക്കുയെന്നും അതിൽ വിഎസ് ഉറപ്പായും ഉണ്ടാവുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.