Crime
എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിന് സ്റ്റീല്‍ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍

കണ്ണർ : മുഴപ്പിലങ്ങാട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സ്റ്റീല്‍ ബോംബെറിഞ്ഞ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റില്‍. മുഴപ്പിലങ്ങാട്ടെ പ്രജീഷ് എന്ന മുത്തു, കൊളശ്ശേരി മൂര്‍ക്കോത്ത് മുക്കിലെ ഷിന്റോ സുരേഷ്, കൊളശ്ശേരി മഠത്തുംഭാഗത്തെ ദിലീപ് പാറായി എന്നിവരെയാണ് എടക്കാട് എസ്‌ഐ എം വി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ ആറുമണിക്ക് ശേഷമാണ് മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിന്റെ വീട്ടിന് നേരെ ബോംബേറുണ്ടായത്. മുഴപ്പിലങ്ങാട് ശ്രീ കൂറുംബ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിനിടെയാണ് പ്രതികള്‍ സ്റ്റീല്‍ ബോംബെറിഞ്ഞത്. വീടിന്റെ മുന്‍വശത്തെ ചെറിയ വരാന്തയുടെ ടൈല്‍സ് തറയിലാണ് ബോംബ് പതിച്ചത്. വീട്ടിന്റെ ചുവരിനും ടൈല്‍സിനും കേട് പാട് പറ്റിയിട്ടുണ്ട്.
മുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റിയിട്ടുണ്ട്. നേരത്തെയും പ്രജീഷ് എന്ന മുത്തു സിറാജിന് നേരെ വധ ഭീഷണി മുഴക്കുകയും കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നത്രെ. ഈ സംഭവത്തില്‍ എടക്കാട് പോലിസില്‍ പരാതി നല്‍കിയിരുന്നു.