KERALA
കണ്ണൂരില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍

കണ്ണൂർ: കണ്ണൂരില്‍ നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളായ മുത്തു- അക്കമ്മല്‍ ദമ്പതികളുടെ നാല് മാസം മാത്രം പ്രായമുള്ള യാസികയുടെ മൃതദേഹമാണ് കണ്ടെത്തിയത.്
പാപ്പിനിശ്ശേരിയില്‍ ഇവര്‍ താമസിച്ച് വരുന്ന വാടക ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത.് തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
കുട്ടിയെ കാണാനില്ലെന്ന് രാത്രി പോലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരും മറ്റും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത.് തങ്ങളുടെ കൂടെ രാത്രിയില്‍ കിടന്ന് ഉറങ്ങിയ കുഞ്ഞിനെയാണ് കാണാതായതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. സംഭവം സംബന്ധിച്ച് വളപട്ടണം പോലീസ് അന്വേഷണം നടത്തുകയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.