Crime
മുഴപ്പിലങ്ങാട്ടെ ബി.ജെ.പി പ്രവർത്തകൻ എളമ്പിലായി സൂരജ് വധക്കേസിൽ സി.പി.എം പ്രവർത്തകരായ പ്രതികൾ കുറ്റക്കാർ : ശിക്ഷ തിങ്കളാഴ്ച

തലശ്ശേരി : 18 വർഷം മുൻപ് കൊല്ലപ്പെട്ടബി.ജെ.പി.ആർ.എസ്.എസ്. പ്രവർത്തകൻ കണ്ണൂർ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരാജ് (32) വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി.കേസിലെ പത്താം പ്രതിയെ കോടതി വെറുതെ വിട്ടു. ജില്ലാ സെഷൻസ് ജഡ്ജ് കെ.ടി. നിസ്സാർ അഹമ്മദ് ആണ് കേസിൻ്റെ വിധി പറഞ്ഞത്.പ്രതികൾക്ക് ഉള്ള ശിക്ഷ തിങ്കഴ്ച പറയും. സ്പെഷൽ പ്രോസിക്യൂട്ടറായി ജില്ലയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. പി.പ്രേമരാജൻ ആണ് കേസ് വാദിച്ചത്
ബി..ജെ.പി.പ്രവർത്തകനായ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) സി.പി.എം. പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിഎന്നാണ് കേസ് .2005 ആഗസ്റ്റ് 8 ന് രാവിലെ 8.40 ഓടേ മുഴപ്പിലങ്ങാട് ടെലിഫോൺ ഭവന് അടുത്ത് വെച്ചാണ് കേസിന്നാസ് പദമായ സംഭവം.
സി.പി.എം.പ്രവർത്തകരായ പാനൂർ പത്തായക്കുന്നിലെ ടി.കെ.രജീഷ് (50) കൂത്ത് പറമ്പ് പഴയ നിരത്തിലെ .മനോരാജ് എന്ന നാരായണൻ (49) മുഴപ്പിലങ്ങാട് സ്വദേശി കളായ പി.കെ.ഷംസുദ്ദീൻ (53) വാണിയൻ വളപ്പിൽ നെച്ചോത്ത് സജീവൻ (55)പണിക്കന്റവിട പ്രഭാകരൻ മാസ്റ്റർ (62)പുതുശേരി വീട്ടിൽ കെ.വി.പത്മനാഭൻ (66) കരിയില വളപ്പിൽ മനേമ്പത്ത് രാധാകൃഷ്ണൻ (59) പുതിയപുരയിൽ പ്രദീപൻ (56)എടക്കാട്ടെ നാഗത്താ കോട്ടയിൽ പ്രകാശൻ ( 51 ) എരഞ്ഞോളി കോമത്ത് പാറാലിലെ പുതിയേടത്ത് എം.വി. യോഗേഷ് (41) അരങ്ങേറ്റ് പറമ്പിലെ കെ.ഷജിത്ത്( 42)മക്രേരിയിലെ തെക്കുംമ്പാടൻ പൊയിൽ പ്രദീപൻ (68)എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ പത്താം പ്രതിയായ നാഗത്താൻ കോട്ടയിലെ പ്രകാശനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.കുടുംബം നല്കിയതുടരനേ
ന്വേഷണത്തിൽ 2012 ആഗസ്റ്റ് 25 നാണ് എ.സി.പി. ടി. കെ.രത്നകുമാർ കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്.
രത്‌നകുമാറിനെ പുറമേ ഡി.വൈ.എസ്.പി.കെ.വി.സന്തോഷ്, മറ്റ് പോലീസ് ഓഫീസർമാരായ കെ.ദാമോദരൻ, രഘുനാഥൻ, വിജയകുമാർ, വൽസൻ, സുരേഷ്, സുനിൽ കുമാർ, സയിന്റ് ഫിക് എ. ബാബു, വില്ലേജ് ഓഫീസർ കെ. വർഷ, തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.മമ്പള്ളി സത്യന്റെ പരാതിയിലാണ് പോലീസ് പ്രാഥമിക വിവരം രേഖപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി.പ്രേമരാജനും,പ്രതികൾക്ക് വേണ്ടി അഡ്വ.സി.കെ ശ്രീധരനുമാണ് ഹാജരാവുന്നത്.
കേസിൽ ഒന്നാം പ്രതിയായ പി.കെ.ഷംസുദ്ദീൻ,പന്ത്രണ്ടാം പ്രതിയായ ടി.പി.രവീന്ദ്രൻ എന്നിവർ സംഭവത്തിന് ശേഷം മരണ പെട്ടിരുന്നു.രാഷ്ട്രീയ വൈരാഗ്യം മൂലവും സി.പി.എം പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നതും മൂലം പകപോക്കലിനായി നടത്തിയ കൊലപാതകമായിരുന്നു ഇത്. 2005 ആഗസ്റ്റ് 7 ന് രാവിലെ 8.40 ഓടെ ഓട്ടോ റിക്ഷയിലെത്തിയ ഒരു സംഘം അക്രമികൾ രാഷ്ട്രീയ വിരോധത്താൽ സൂരജിനെ ആക്രമിച്ചു വെട്ടി കൊലപ്പെടുത്തുകയായിരുന്നു സി.പിഎം പ്രവർത്തകരായ 12 പേരാണ് കുറ്റാരോപിതർ ആയി ഉണ്ടായത്.
മുമ്പ് പോലീസ് പിടികൂടിയ പ്രതികൾ കൂടാതെ രണ്ടു പേർ കൂടി ഉണ്ട് എന്ന് കാണിച്ചു അന്വേഷണ ഉദ്യോഗസ്ഥൻ ആദ്യം തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് ടി പി ചന്ദ്രശേഖരൻ കേസിലെ ടി കെ രജീഷ് താനും മനോരാജ് എന്ന നാരായണനും കൂടിയാണ് അവരുടെ കൂടെ കൊലപാതകo നടത്താൻ ഉണ്ടായത് എന്ന് മൊഴി തന്നതിനെ തുടർന്ന് കേസ് പുനരന്വേഷിച്ചത്.തുടർന്ന് കേസ് യഥാർഥ പ്രതികളിലേക്ക് എത്തുകയായിരുന്നു.സൂരജ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ച അഡ്വ. പി.പ്രേമരാജൻ തലശ്ശേരിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും കേന്ദ്ര സർക്കാരിന്റെ ജില്ലയിലെ സീനിയർ അഭിഭാഷകനുമാണ്.നിലവിൽ കൊടി സുനി പ്രതി ആയ ന്യൂ മാഹി ഇരട്ടക്കൊലക്കേസിൽ കൂടി സ്‌പെഷ്യൽ പ്രോസീക്യൂട്ടർ ആണ്.