Connect with us

Crime

കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പിന്നണി ഗായകൻ എം ജി ശ്രീകുമാറിന് 25,000 രൂപ പിഴ

Published

on

കൊച്ചി: പിന്നണി ഗായകൻ എം ജി ശ്രീകുമാറിന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ. മുളവുകാട് പഞ്ചായത്ത് അധികൃതരാണ് ഗായകന് 25,000 രൂപയുടെ പിഴ നോട്ടീസ് അയച്ചത്.

നോട്ടീസ് ലഭിച്ചതോടെ കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ പിഴ ഒടുക്കി. ഗായകൻ്റെ മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്ന് കായലിലേക്ക് മാലിന്യപ്പൊതി വീഴുന്നത് ഒരു വിനോദ സഞ്ചാരിയാണ് മൊബൈൽ ഫോണിൽ പകർത്തിയത്.

തുടർന്ന് മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് സംഭവത്തിൽ അധികൃതർ നടപടിയെടുക്കുകയായിരുന്നു.തുടർന്ന് മന്ത്രി എം ബി രാജേഷിനെ ടാഗ് ചെയ്ത് വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോ ദൃശ്യവും ദിവസവും സമയവും സ്ഥലവും പരിശോധിച്ച് സംഭവത്തിൽ അധികൃതർ നടപടിയെടുക്കുകയായിരുന്നു.

Continue Reading