Connect with us

Crime

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സി.ബി.ഐ അന്വേഷണം : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം

Published

on

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ സി.ബി.ഐ അന്വേഷണം : വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് അന്വേഷണം

കൊച്ചി: മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്‌ക്കൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്‌ബി സിഇഒയുമാണ് കെഎം എബ്രഹാം.

2015ൽ കെഎം എബ്രഹാം വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ, അതിൽ തുടർനടപടി ഉണ്ടാകാത്തതോടെയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ വിശദമായ വാദം നടന്നു. കെഎം എബ്രഹാം 2015ൽ ധനകാര്യ വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കാലത്ത് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഹർജിക്കാരൻ പറയുന്നത്.ശമ്പളം കിട്ടുന്നതിലും കൂടുതൽ തുക കെഎം എബ്രഹാം ലോണായി അടയ്‌ക്കുന്നു. അത് എങ്ങനെയെന്ന് കോടതി കെഎം എബ്രഹാമിനോട് ചോദിച്ചു. തന്റെ മാതാപിതാക്കൾ കോളേജ് അദ്ധ്യാപകരായിരുന്നു അവരുടെ പെൻഷൻ തുക ഉപയോഗിച്ചാണ് ഈ ലോണെല്ലാം അടയ്‌ക്കുന്നതെന്നായിരുന്നു മറുപടി. എന്നാൽ, കെഎം എബ്രഹാമിന്റെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പേ മരണപ്പെട്ടിരുന്നു. പിന്നെ എങ്ങനെയാണ് പെൻഷൻതുക കൈപ്പറ്റുന്നതെന്ന ചോദ്യം ഉയർന്നിരുന്നു.

മുംബൈനഗരത്തിൽ മൂന്ന് കോടി രൂപയുടെ ഫ്ലാറ്റ്, തിരുവനന്തപുരം വഴുതക്കാട് ഒരു കോടി രൂപയുടെ ഫ്ലാറ്റ്, കൊല്ലത്ത് എട്ട് കോടിയുടെ കെട്ടിടം ഇവയെല്ലാം വാങ്ങിയതിന്റെ പണമാണ് എല്ലാ മാസവും ലോണായി അടയ്‌ക്കുന്നത്. സിവിൽ സർവീസ് നിയമപ്രകാരം, 33 വർഷത്തെ സർവീസുള്ള കെഎം എബ്രഹാമിന് എല്ലാ വർഷവും അസറ്റ് ഡിക്ലറേഷൻ നൽകേണ്ടതുണ്ട്. എന്നാൽ, അതും അദ്ദേഹം പാലിച്ചിരുന്നില്ല. വിശദമായ വാദത്തിന് ശേഷം സിബിഐ കൊച്ചി യൂണിറ്റിനാണ് കോടതി കേസന്വേഷണം വിട്ടത്.


Continue Reading