Crime
കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.

കൊല്ലം: കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് സ്ഥാപകനേതാവ് ഹെഗ്‌ഡേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്.
ഈ സംഭവം ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നാണ് യൂത്ത് കോൺഗ്രസ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ക്ഷേത്ര ആചാരങ്ങളിലും ഉത്സവങ്ങളിലും രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളതെന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ പറയുന്നു.