Connect with us

Entertainment

ഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് വിലക്ക്. ലംഘിച്ചാൽ 10000 പിഴ

Published

on

ഗോവ: ഗോവയിലെ ബീച്ചുകളിൽ മദ്യപാനത്തിന് വിനോദ സഞ്ചാര വകുപ്പ് വിലക്കേർപ്പെടുത്തി. പുതുവർഷത്തിനുശേഷം മദ്യക്കുപ്പികളും മാലിന്യങ്ങളും ബീച്ചുകളിൽ നിറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

വിലക്ക് ലംഘിച്ചാൽ 10,000 രൂപവരെ പിഴയീടാക്കും. പോലീസിനാണ് ഇതുസംബന്ധിച്ച് ചുമതല നൽകിയിട്ടുള്ളത്. ബീച്ചുകളിൽ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാൻ ഇതിനകം ടൂറിസം വകുപ്പ് ബോർഡുകൾ സ്ഥാപിച്ചുകഴിഞ്ഞു.

ബീച്ചുകളിലെ മാലിന്യം ദിവസത്തിൽ മൂന്നുതവണ നീക്കംചെയ്യുന്നുണ്ടെങ്കിലും മണലിനടിയിൽ തിരയാൻ പ്രയാസമായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു.

Continue Reading