Crime
കോൺഗ്രസ് _സി പി എം സംഘർഷം നടന്ന കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത ജാഗ്രതയിൽ . പാർട്ടി ഓഫീസുകൾ പോലീസ് നിരീക്ഷണത്തിൽ

കണ്ണൂർ :കോൺഗ്രസ് _സി പി എം സംഘർഷം നടന്ന കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത ജാഗ്രതയിൽ . ഇവിടെ ഇരു വിഭാഗത്തിൻ്റെ പാർട്ടി ഓഫീസുകൾ പോലീസ് നിരീക്ഷണത്തിലാണ്. കടുത്ത പ്രതിഷേധത്തിലേക്ക് ഇനി പോകരുതെന്ന മുന്നറിയിപ്പ് സി.പി. എമ്മും കോൺഗ്രസും അണികൾക്ക് നൽകിയിട്ടുണ്ട്.
അഡുവാപ്പുറത്ത് യൂത്ത് കോൺഗ്രസ് നേതാവ് പി.ആർ സനീഷിൻ്റെ വീട്ടു പറമ്പിൽ സ്ഥാപിച്ച ഗാന്ധി സ്തൂപം തകർത്തതോടെയാണ് ജില്ലയിൽ സി.പി.എം – കോൺഗ്രസ് സംഘർഷത്തിന് ഇടനൽകിയത്. തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിൽ എസ്.എഫ്.ഐ നേതാവായിരുന്ന ധീരജ് കൊല്ലപ്പെട്ട സംഭവം പരാമർശിച്ചതോടെ എസ്. എഫ്.ഐ യും കളത്തിലിറങ്ങുകയായിരുന്നു . യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം ജന സെക്രട്ടറി സനീഷിൻ്റെയും കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് ഇജാസിൻ്റെയും വീടുകൾക്ക് നേരെയും അക്രമം നടന്നിരുന്നു. ഇതിനിടെ പാനൂർ, കണ്ണൂർ , കുത്തുപറമ്പ് മേഖലയിലും കോൺഗ്രസ്- സി.പി. എം സംഘർഷം ഉടലെടുക്കുകയായിരുന്നു. നേതാക്കളുടെ കൊല വിളി പ്രസ്താവനകളും സംഘർഷം ശക്തിപ്പെടാൻ ഇടയാക്കിയിരുന്നു
ഇന്നലെ ഉച്ചക്ക് എസ്.എഫ്. ഐ പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം ജില്ലയിൽ മറ്റ് പ്രതിഷേധങ്ങളോ അക്രമ സംഭവങ്ങളോ അരങ്ങേറിയില്ല . ഇരു വിഭാഗവും ജില്ലയിൽ തൽക്കാലം പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടടിച്ചിരിക്കുകയാണ്.