KERALA
15 രൂപയ്‌ക്ക് 10 കിലോ അരി,പ്രവാസി പെൻഷൻ 3000 രൂപ

തിരുവനന്തപുരം: നീല, വെളള കാർഡുകാരായ അമ്പത് ലക്ഷം കുടുംബങ്ങൾക്ക് പത്ത് കിലോ വീതം അരി പതിനഞ്ച് രൂപയ്‌ക്ക് നൽകുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. തൊഴിൽ നഷ്‌ടപ്പെടുന്ന പ്രവാസികൾക്ക് ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രഖ്യാപിക്കുകയും പദ്ധതിക്കുവേണ്ടി 100 കോടി രൂപ വകയിരുത്തുകയും ചെയ്തു. സമാശ്വാസ പ്രവർത്തനങ്ങൾക്ക് 30 കോടി രൂപയും പ്രഖ്യാപിച്ചു.ജീവിത ശൈലി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ച് കൊടുക്കും.മൂന്ന് മണിക്കൂർ പതിനെട്ട് മിനിട്ട്, നിയമസഭാ ചരിത്രത്തിലെ ദൈർഘ്യമേറിയ ബഡ്ജറ്റ് അവതരിപ്പിച്ച് തോമസ് ഐസക്ക്