NATIONAL
ഡൽഹിയിൽ സമര നേതൃത്യം നൽകുന്ന കർഷക നേതാവിന് എൻ.ഐ. എ നോട്ടീസ്

ന്യൂഡൽഹി: രാജ്യത്ത് കർഷക പ്രക്ഷോഭ സമരം തുടരുന്നതിനിടെ കർഷക സംഘടനാ നേതാവിന് നോട്ടീസ് നൽകി എൻഐഎ. സംയുക്ത കർഷക മോർച്ച നേതാവ് ബൽദേവ് സിംഗ് സിർസയോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
സിക്ക് ഫോർ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ ഒന്‍പതാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതിനു പിന്നാലെയാണ് എൻഐഎ നടപടിയുണ്ടായിരിക്കുന്നത്.