KERALA
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന്..

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19-ന്. വോട്ടെണ്ണല്‍ ജൂണ്‍ 23-ന്. മേയ് 26-നായിരിക്കും ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങുക. നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുജറാത്ത്, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും ഉപതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.