Connect with us

NATIONAL

ഐ പി എല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ തിക്കും തിരക്കും: 8 മരണം

Published

on

ബെംഗളൂരു: ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ സ്വീകരണ ചടങ്ങിനിടെ ഉണ്ടായ തിക്കും തിരക്കും ദുരന്തത്തില്‍ കലാശിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും 8 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.
27 ഓളം പേര്‍ ആശുപത്രിയിലായതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരം. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

ഇത്ര പെട്ടെന്ന് ബെംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.ആരാധകര്‍ സ്‌റ്റേഡിയത്തിലേക്ക് ഇരച്ച് കയറിയതാണ് അപകടത്തിന് കാരണം.

വിധാന്‍ സഭ മുതല്‍ സ്റ്റേഡിയം വരെ വന്‍ തിരക്കാണ് ഉണ്ടായിരുന്നത്. പൊലീസ് ആദ്യം ചടങ്ങിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ നിര്‍ബന്ധം മൂലം പരിപാടി നടത്തുകയായിരുന്നു.ദുരന്ത സാഹചര്യത്തില്‍ ടീമിന്റെ വിക്ടറി പരേഡ് ഒഴിവാക്കി.

അപകടമുണ്ടായതിന് പിന്നാലെ ബെംഗളൂരുവില്‍ നിന്ന് മടങ്ങാനായി ജനങ്ങള്‍ ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്.

Continue Reading