KERALA
ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപികയുടെ മൃതദ്ദേഹം കണ്ടെത്തി
തൃശൂര്‍: ചാലക്കുടിയില്‍ ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യളോജി അധ്യാപിക സിന്തോള്‍ ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് നിലമ്പൂര്‍ കോട്ടയം പാസഞ്ചറില്‍ നിന്നും അധ്യാപിക ചാലക്കുടി പുഴയിലേക്ക് ചാടിയത്. സഹയാത്രികയോട് പേര് വിവരങ്ങള്‍ പങ്കുവെച്ചിരുന്നതിനാല്‍ ട്രെയിനില്‍ നിന്ന് ചാടിയത് ആരെന്ന് പൊലീസിന് എളുപ്പം തിരിച്ചറിയാന്‍ സാധിച്ചിരുന്നു. കയ്യിലുണ്ടായിരുന്ന ബാഗുമായാണ് ടീച്ചര്‍ ചാടിയതെന്നും കമ്പിയില്‍ ഇടിച്ച ശേഷമാണ് പുഴയിലേക്ക് വീണതെന്നും ദൃക്സാക്ഷി പറഞ്ഞു.
ചാലക്കുടി പൊലീസും ഫയര്‍ഫോഴ്‌സും പുഴയില്‍ ഏറെ നേരം നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് സിന്തോള്‍ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കോഴിക്കോട് നിന്നും സ്ഥലംമാറ്റം ലഭിച്ചു എത്തിയത്.
