KERALA
ചെറുകുന്നിൽ ബൈക്കിൽ ബൊലേറോ ജീപ്പ് ഇടിച്ച് പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ മരിച്ചു
കണ്ണൂർ: കണ്ണൂർ ചെറു കുന്നിൽ ബൈക്കിൽ ബൊലേറോ ജീപ്പ് ഇടിച്ച് പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാരൻ മരിച്ചു. പഴയങ്ങാടി ഏഴോം മേലതിയടം സ്വദേശി സുജിത് ബാബു (58) വാണ് മരിച്ചത് ‘കാലത്ത് ജോലിക്ക് പോകുന്നതിനിടെ ചെറുകുന്ന് പുന്നശ്ശേരി വെച്ചാണ് സുജിത് ബാബു സഞ്ചരിച്ച ബൈക്കിൽ ബൊലേറോ ജീപ്പ് വന്നിടിച്ചത്. പരിക്കേറ്റ സുജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇലക്ടിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ സൂപ്പർ വൈസറാണ് മറിച്ച സുജിത്ത് ബാബു.. കണ്ണൂർ ഡിസി സി മുൻ ട്രഷറർ ബി അശോകൻ മാസ്റ്ററുടെ മകനായ സുജിത്ത് അവിവാഹിതനാണ്. വിരമിക്കാൻ മൂന്ന് മാസം മാത്രം ബാക്കിയിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്.
