KERALA
നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കും

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കും. മുല്ലപ്പള്ളി ജനവിധി തേടാൻ ഹൈക്കമാൻഡിനെ സന്നദ്ധത അറിയിച്ചു. കോഴിക്കോട്ട് നിന്നോ വയനാട്ടിൽനിന്നോ മത്സരിച്ചേക്കും. കൽപ്പറ്റ സുരക്ഷിത മണ്ഡലമാണെന്നും വിലയിരുത്തലുണ്ട്.
ഇതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരോടൊപ്പം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയേറി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തിൽ ഉമ്മൻ ചാണ്ടി അധ്യക്ഷനായി കോണ്‍ഗ്രസിനു പുതിയ പത്തംഗ മേൽനോട്ട സമിതിയെ തിങ്കളാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആരെന്നു തെരഞ്ഞെടുപ്പിനുശേഷമേ തീരുമാനിക്കൂ.