KERALA
എന്നെ കെട്ടിപ്പിടിക്കരുത്, എനിക്ക് അഭിനയിക്കാനറിയില്ല ‘, ആര്യാടൻ ഷൗക്കത്തിനോട് അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ കണ്ട എതിർ സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനോട് തന്നെ കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞ് പിവി അൻവർ. നിലമ്പൂർ മാനവേദൻ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത ശേഷം കൂടുതൽ സൗഹൃദ സംഭാഷണത്തിനും അൻവർ തയ്യാറായില്ല. സ്ഥലത്ത്
അൻവർ ഉണ്ടെന്ന് അറിഞ്ഞ് ഇവിടേക്ക് നടന്നെത്തിയതായിരുന്നു ഷൗക്കത്ത്.
ഷൗക്കത്തിനെ കണ്ട ഉടനെ ക്യാമറകൾക്ക് മുന്നിൽ നിന്നാണ് തന്നെ കെട്ടിപ്പിടിക്കരുതെന്ന് അൻവർ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടൻ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു.
ധൃതരാഷ്ട്രാലിംഗനത്തിൻ്റെ ആളാണ് ഷൗക്കത്തെന്നും താൻ പച്ചമനുഷ്യർക്കൊപ്പം നിൽക്കുന്നയാളാണെന്നും അഭിനയിക്കാനറിയില്ലെന്നും അൻവർ പറഞ്ഞു.
