KERALA
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തു, അബദ്ധവശത്താൽ സംഭവിച്ചതെന്ന് പ്രിസൈഡിംഗ് ഓഫീസർ
നിലമ്പൂർ: കേരളക്കര ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് പുരോഗമിക്കുകയാണ്. ഇതിനിടെ രണ്ടാം ബൂത്തിൽ ഒരാൾ രണ്ട് വോട്ട് ചെയ്തതായ വിവരമാണ് പുറത്തുവരുന്നത്.
എയുപിഎസ് തണ്ണിക്കടവ് രണ്ടാം ബൂത്തിലാണ് 2 വോട്ട് രേഖപ്പെടുത്തിയത്. പുരുഷനാണ് രണ്ടു വോട്ട് ചെയ്തത്. ബാലറ്റിൽ വോട്ട് ചെയ്തതിന് ശേഷം രണ്ടാമത്തെയാൾക്ക് വോട്ട് ചെയ്യാനായി ബാലറ്റ് ഇഷ്യു ചെയ്തു.
ആദ്യം വോട്ട് രേഖപ്പെടുത്തിയയാൾ ഈ സമയത്ത് വോട്ട് രേഖപ്പെടുത്തിയത് പതിഞ്ഞില്ലെന്ന് പറഞ്ഞ് വീണ്ടും വോട്ട് രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ ഇത് അബദ്ധവശത്താൽ സംഭവിച്ചതെന്നാണ് പ്രിസൈഡിംഗ് ഓഫീസർ പറയുന്നത്.
സംഭവത്തിൽ റിട്ടേണിംഗ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറുമെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു.
