Connect with us

KERALA

ഷൗക്കത്ത് മുന്നേറുന്നു: പോത്തുകല്ലിലും യുഡിഎഫ് തൂക്കി : വോട്ടിൽ ചോർച്ച, വിലയിരുത്തുമെന്ന് കോൺഗ്രസ്

Published

on

മലപ്പുറം : നിലമ്പൂരിൽ യുഡിഎഫ് മുന്നേറ്റം തുടരുന്നു. 11  റൗണ്ട് പൂർത്തിയാകുമ്പോൾ7216വോട്ടിന്റെ ലീഡാണ് ഷൗക്കത്തിനുള്ളത്. ആര്യാടൻ ഷൗക്കത്ത് ലീഡ് നേടിയെങ്കിലും യുഡിഎഫ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ച വോട്ടു ലഭിച്ചിട്ടില്ലെന്ന സൂചനയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് വോട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് വിലയിരുത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.  സ്വരാജിൻ്റെ നാടായ പോത്തുകല്ലിൽ പോലും യുഡി എഫിന്
ലീഡ് നേടാനായി ഡിസിസി പ്രസിഡണ്ട് വി.എസ് ജോയിയുടെ നാട് കൂടിയാണ് പോത്തുകല്ല്

മൂത്തേടം, വഴിക്കടവ് പഞ്ചായത്തുകളിൽ യുഡിഎഫിന് ലീഡ് ലഭിച്ചു. വഴിക്കടവിൽ പ്രതീക്ഷിച്ച വോട്ടിൽ ചെറിയ കുറവുണ്ടായി. അവിടെ യുഡിഎഫ് വോട്ടുകൾ അൻവർ പിടിച്ചു. മൂത്തേടത്തും യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചു. എടക്കര പഞ്ചായത്തിലും യുഡിഎഫിനാണ് ലീഡ്. 

നിലമ്പൂർ നഗരസഭയിൽ കുറഞ്ഞത് ആയിരം വോട്ടിന്റെ ലീഡാണ് യുഡിഎഫ് അവകാശപ്പെടുന്നത്. നഗരസഭയ്‌ക്കെതിരെ നിലനിൽക്കുന്ന പ്രതിഷേധവും കൂടെ അനുകൂലമായി വന്നാൽ ഇതു രണ്ടായിരം വരെ ലീഡിലേക്കു നയിക്കുമെന്ന പ്രതീക്ഷയിലുമാണ്.

Continue Reading