Connect with us

Business

വേനൽച്ചൂടിൽ കുളിരായി ഷാർജ, റാസൽഖൈമ സഫാരി ഹൈപ്പർ മാർക്കറ്റുകളിൽ 10 :20 :30 പ്രമോഷന് ഉജ്വല തുടക്കംഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഉൽപ്പന്നങ്ങൾ ട്രോളി നിറയെ വാങ്ങാം

Published

on

ഷാർജ/റാസൽഖൈമ: കഴിഞ്ഞ കാലങ്ങളിലായി ജനങ്ങള്‍ നെഞ്ചേറ്റിയ 10 20 30 പ്രമോഷന് ഷാര്‍ജയിലേയും, റാസല്‍ഖൈമയിലേയും സ്ഥാരി ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ജൂണ്‍ 30ന്‌ വീണ്ടും തുടക്കം കുറിച്ചു. വേനലവധിയില്‍ നാട്ടില്‍ പോകുന്ന കുടുംബാംഗങ്ങളടക്കമുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാണിതെന്നും കഴിഞ്ഞ കാലങ്ങളിലായി ഈ പ്രമോഷന് ജനങ്ങളിൽ നിന്നും ലഭിച്ച അഭൂതപൂർവമായ പിന്തുണ പരിഗണിച്ചാണ് ഇത്തവണയും ഷാർജയിലും, ഏതാനും മാസങ്ങൾക്ക് മുൻപാരംഭിച്ച റാസൽഖൈമ സഫാരിയിലുമുള്ള ഹൈപ്പറുകളിൽ ഈ ജനാംഗീകൃത പ്രമോഷൻ നടപ്പാക്കുന്നതെന്ന് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ അറിയിച്ചു.

റീടെയില്‍ മേഖലയില്‍ മറ്റൊരു സ്ഥാപനത്തിനും നല്‍കാനാവാത്ത നിലയിലുള്ള വമ്പന്‍ ജനാകര്‍ഷക പ്രമോഷനാണിത്. വിശ്വസ്തരായ ഉപയോക്താക്കള്‍ക്ക് മൂല്യവത്തായി തിരിച്ചു നല്‍കുകയെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് യു.എ.യിലെ സഫാരി ഔട്ട്‌ലെറ്റുകളില്‍ ഈ പ്രൊമോഷന്‍ ആരംഭിച്ചിട്ടുള്ളത്.

യുഎഇയിലെ സ്‌ക്കൂള്‍ വെക്കേഷനില്‍ നാട്ടിലേക്ക് പോകുന്നവരെ സംബന്ധിച്ചിടത്തോളം 10 20 30 പ്രമോഷന്‍ ഏറ്റവും അനുഗ്രഹമുള്ള പ്രമോഷനാണ്. ഗുണനിലവാരമുള്ള മികച്ച ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. മറ്റെങ്ങും കിട്ടാത്ത ഈ സുവര്‍ണാവസരം ഉപഭോക്താക്കള്‍ മികച്ച നിലയില്‍ ഉപയോഗിക്കുമെന്നു തന്നെയാണ് ഈ പ്രൊമോഷന്റെ പ്രത്യേകതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഎഇയിലെ മറ്റു റീടെയില്‍സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ ബജറ്റില്‍ അനുയോജ്യമായ രീതിയില്‍ ഏറ്റവും ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് ഐറ്റംസ് ഉള്‍പ്പടുത്തിയാണ് 500ലധികം ഉല്‍പന്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന 10 20 30 പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ് & ഡിപ്പാര്‍ട്‌മെന്റ് സ്റ്റോറിലും, ഫര്‍ണിച്ചര്‍ സ്റ്റോറിലും രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയായി മാറിയ സഫാരി ബേക്കറി & ഹോട്ട്ഫുഡിലും തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ പ്രമോഷന് ലഭ്യമാണ്.

ഗുണനിലവാരമുള്ള ബ്രാന്‍ഡുകളും, സെമി ബ്രാന്‍ഡുകളും ഉള്‍പ്പെടുത്തിയുള്ള 10 20 30 പ്രമോഷന്‍ യുഎഇയിലെ ജനങ്ങള്‍ക്കായി ആദ്യം ആവിഷ്‌കരിച്ചത് സഫാരിയാണ്. വിപണിയില്‍ ഓഫറുകളുടെയും, പ്രാമോഷനുകളുടെയും, വലിയ തരംഗം തന്നെ സൃഷ്ടിക്കുന്ന സഫാരിയില്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നതാണ് ഈ പ്രമോഷന്‍. സഫാരിയുടെ ഇത്തരം പ്രമോഷനുകള് ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ളതുമാണ്.

സഫാരിയുടെ ആരംഭം മുതല്‍ യുഎഇയിലെ ജനങ്ങള്‍ക്ക് ധാരാളം ‘വിന്‍ പ്രമോഷനു’കളായ കാറുകളും സ്വര്‍ണവും ‘ഹാഫ് എ മില്യണ്‍ ദിര്‍ഹം’സും നടത്തി വന്‍ മുന്നേറ്റം തന്നെ സൃഷ്ടിക്കാന്‍ സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്.

വിന്‍ ടയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറിന്റെ പുതിയ മെഗാ പ്രമോഷനാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഷാർജ സഫാരി ഹൈപ്പർമാർകെറ്റിൽ 6 ടയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറുകളും, റാസ് അൽ ഖൈമ ഔട്ലെറ്റിൽ 2 ടയോട്ട അര്‍ബന്‍ ക്രൂയിസര്‍ കാറുകളുമാണ് സമ്മാനമായി നൽകുന്നത്.
സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിര്‍ഹംസിന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി മൈ സഫാരി ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാസമ്മാനപദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.

Continue Reading