Connect with us

KERALA

കണ്ണൂർ സ്വദേശിയായ വൈദികനെ കാസർകോഡ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Published

on

കാസർകോഡ് : വൈദികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോഡ് അമ്പലത്തറ ഏഴാം മൈൽ പോർക്കുളത്തെ ഫാദർ :ജിൻ്റോ
ആന്റണി (44)യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയോട് അനുബന്ധിച്ചുള്ള പ്രാർത്ഥനാ മന്ദിരത്തോട് ചേർന്നുള്ള വീട്ടിലാണ് വെള്ളിയാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്‌ചകളിൽ മാത്രം പ്രാർത്ഥന നടത്തുന്ന സ്ഥാപനമാണ് കൃപാനിലയം. ഫാദർ ജിൻ്റോയെ കൂടാതെ മറ്റൊരു വൈദികൻ കൂടി കൃപാലയത്തിൽ താമസിക്കുന്നുണ്ട ് ആത്മഹത്യയുടെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. എന്നിരുന്നാലും കഴിഞ്ഞ ദിവസം
ആശുപത്രിയിൽ പരിശോധനക്ക് പോയി വന്നശേഷം ഫാദർ ഡിപ്രെഷനിലായിരുന്നെന്ന് ജോലിക്കാരൻ പറഞ്ഞു.
ജീവനൊടുക്കിയ സ്ഥലത്ത് നിന്ന് ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വൈദികൻ്റെ മരണ വിവരമറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തി. കണ്ണൂർ ജില്ലയിലെ ഇരിട്ടി, എടൂർ സ്വദേശിയാണ് ഫാദർ ജിന്റോ.
ജോസ് – ഏലി യാമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: ജിനേഷ്, ജിതേഷ്

Continue Reading