Connect with us

Crime

ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും  കേരളത്തിലെത്തി : വി മുരളീധരനുമായ് സംസാരിക്കുന്ന ദൃശ്യങ്ങൾ

Published

on

തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിനും  കേരളത്തിലെത്തിയെന്ന് കണ്ടെത്തി. വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2023-ല്‍ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ഇവര്‍ കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയ്തതായാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനയാത്രയില്‍ അന്നത്തെ കേന്ദ്ര മന്ത്രി വി. മുരളീധരനും ഉണ്ടായിരുന്നു. വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും ദൃശ്യങ്ങളിൽ കാണാം.

നേരത്തേ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സർമാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടായിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്രചെയ്തതെന്നാണ് വ്യക്തമാകുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Continue Reading