Crime
അമ്മ നാളെ എത്തും, മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് ; രാവിലെ 10 മുതൽ സ്കൂളിൽ പൊതുദർശനം
കൊല്ലം : തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ (13) സംസ്കാരം നാളെ. 10 മണി മുതൽ സ്കൂളിൽ പൊതുദർശനം. വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തും. വൈകിട്ടോടെയാകും സംസ്കാരം. കുവൈത്തിൽ ജോലി ചെയ്യുന്ന സുജ തൊഴിലുടമകൾക്കൊപ്പം തുർക്കിയിലേക്കു പോയിരിക്കുകയാണ്.
എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇന്ന് സ്ഥലത്തെത്തി. പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മാനേജ്‌മെന്റിനോടു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശിച്ചു
