Connect with us

KERALA

നീലേശ്വരം വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ: ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു.

Published

on

കാസർകോഡ് : ദേശീയപാത നിർമാണം നടക്കുന്ന നീലേശ്വരം വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ. ഇതോടെ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. വലിയതോതിൽ പാറയും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് റവന്യൂ അധികൃതർ സ്ഥലത്തെത്തി. ദേശീയപാതയുടെ നിർമാണം നടത്തുന്ന മേഘ കമ്പനിയുടെ ജീവനക്കാരും സ്ഥലത്തെത്തി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണ്ണ് നീക്കാൻ തുടങ്ങിയിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണതോടെ ദേശീയ പാതയിലെ ഗതാഗതം നിർത്തിവച്ചു. അച്ചാതുരുത്തി വഴി ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ് ഇപ്പോൾ. ചന്തേര പൊലീസും ഫയർഫോഴ്സു‌ം സ്ഥലത്തുണ്ട്. വീരമലക്കുന്നിൽ വിളളലുണ്ടെന്ന് ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഡ്രോൺ ഉപ
യോഗിച്ച് ഒരുമാസം മുമ്പ് നടത്തിയ പരിശോധനയിൽ വീരമല കുന്നിൽ നിരവധി സ്ഥലത്ത് മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു

Continue Reading