Connect with us

Crime

മുസ്ലിം ലീഗ് അക്രമത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന അരിയിലെ സി പി എം പ്രവർത്തകൻ മരിച്ചു

Published

on

കണ്ണൂർ :തളിപ്പറമ്പ് പട്ടുവം അരിയിലിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ വെട്ടേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന വള്ളേരി മോഹനൻ മരിച്ചു. 61 വയസായിരുന്നു . മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ട ശേഷം അരിയിലിലും പരിസരപ്രദേശങ്ങളിലും അക്രമ സംഭവങ്ങൾ അരങ്ങേറിയ 2012 ഫെബ്രുവരി 21ന് രാവിലെ 8.30 മണിയോടെയാണ് മോഹനന് വെട്ടേറ്റത്. വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമം തടയാനെത്തിയ ഭാര്യക്കും 15 വയസായ മകനും സംഭവത്തിൽ പരിക്കേറ്റിരുന്നു. മോഹനന് അടിയന്തിര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും 13 വർഷമായി ശയ്യാവലംബിയായിരുന്നു.
മരണത്തോട് പൊരുതി 13 വർഷം ജീവിച്ചു

മോഹനന്റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് 2.30 മണിവരെ പറപ്പൂൽ എ.വി. കൃഷ്ണൻ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് വെക്കും ‘
നാളെ രാവിലെ 10 മണിക്ക് കമാതമംഗലം പേരൂരിൽ സംസ്ക്കരിക്കും

Continue Reading