Connect with us

KERALA

കേരളം ഞെട്ടുന്ന വാർത്ത അടുത്ത ദിവസം പുറത്തുവരും:സിപിഎമ്മുകാർ അധികം കളിക്കരുതെന്നു മുന്നറിയിപ്പുമായ് പ്രതിപക്ഷ നേതാവ്

Published

on

കോഴിക്കോട്: കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരാനുണ്ടെന്ന് മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് ‘ സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും വി ഡി സതീശൻ കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാളയയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താൻ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങൾ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാൽ ആണ്. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട’- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു . ഉടൻ തന്നെ സിപിഎമ്മിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ നൽകി.

കന്റോൺമെന്റ് ഹൗസിലേക്ക് കാളയുമായി പ്രതിഷേധം നടത്തിയ ബിജെപി പ്രവർത്തകർ കാളയെ കളയരുതെന്നും അത് വൈകാതെ തന്നെ ആവശ്യമായി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ബിജെപിക്കാരോട് ഒരു പ്രത്യേക കാര്യം പറയാനുണ്ട്. ഇന്നലെ ഒരു കാളയുമായി കന്റോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അത് പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. ഈ അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്ന് ഉണ്ടാകും. കാളയെ പാർട്ടി ഓഫീസിന്റെ മുമ്പിൽ തന്നെ കെട്ടിയിടണമെന്നും അദ്ദേഹം പറഞ്ഞു. വെയിറ്റ് ചെയ്താ മതിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.

Continue Reading