KERALA
കോവി ഡ് ബാധിതനായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നില ഗുരുതരം

കണ്ണൂർ::കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില ഗുരുതരമായി. കോവിഡ് ബാധിച്ച ജയരാജന് ന്യൂമോണിയ കൂടി പിടിപെട്ടിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഉപകരണത്തിന്റെ സഹായത്തോടൊണ് അദ്ദേഹം ശ്വസിക്കുന്നത്. പ്രമേഹവും ഉയർന്ന നിലയിലാണ്. കഴിഞ്ഞദിവസം മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടിരുന്നു. തിരുവനന്തപുരത്തു നിന്നും വിദഗ്ധ ഡോക്ടർമാർ ഉടൻ മെഡിക്കൽ കോളേജിലെത്തും .
ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി സൂപ്രണ്ടുമായി ഫോണിൽ ചർച്ച നടത്തിയിരുന്നു.