Connect with us

Crime

കൊട്ടാരക്കരയിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു.

Published

on

കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ അയൽവാസി കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ട ശ്യാം സുന്ദറും ധനേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ വീടുകള്‍ അടുത്തടുത്താണ്. മൂന്ന് വര്‍ഷമായി ശ്യാം സുന്ദറിന്റെ ഭാര്യ ധനേഷിനൊപ്പമാണ് താമസിക്കുന്നത്. അതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.

തിരുവോണനാളില്‍ ധനുഷും ശ്യാം സുന്ദറും വഴക്കിടുകയും അസഭ്യം പറയുകയും ചെയ്തു. രാത്രി പതിനൊന്നരയോടെ ശ്യാം സുന്ദറിന്റെ വീട്ടിലെത്തിയ ധനേഷ് കുത്തുകയായിരുന്നു. കുത്തേറ്റ വിവരം ശ്യാം സുന്ദര്‍ അയല്‍വാസികളെ ഫോണില്‍ വിളിച്ചറിയിച്ചു. ആശുപത്രിയിലെത്തും മുന്‍പേ ശ്യാം സുന്ദര്‍ മരിച്ചു. ധനേഷ് പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

Continue Reading