Connect with us

KERALA

കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍

Published

on

തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നവവധുവിന്റെ ഭര്‍തൃമാതാവ് മരിച്ച നിലയില്‍. സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിനോടുചേര്‍ന്ന പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
രണ്ടഴ്ച മുന്‍പാണ് കല്ലമ്പലം മുത്താനയില്‍ വീട്ടിലെ കുളിമുറിയില്‍ ആതിരയെ(24) മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് രക്തംവാര്‍ന്ന നിലയിലാണ് ആതിരയുടെ മൃതദേഹം കണ്ടത്. ഭര്‍ത്താവ് ശരത്ത് അച്ഛനൊപ്പം ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു.
11 മണിയോടെ വീട്ടിലെത്തിയ ആതിരയുടെ അമ്മ വീടിന്റെ കതക് തുറന്നുകിടക്കുന്നതു കണ്ട് അന്വേഷിക്കുകയും ശരത്തിനെ വിവരമറിയിക്കുകയും ചെയ്തു. ശരത്ത് വീട്ടിലെത്തി അകത്തുനിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതില്‍ തുറന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.

Continue Reading