Connect with us

Life

പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക്

Published

on

ന്യൂഡല്‍ഹി : 2021 മാര്‍ച്ച് മുതല്‍ പഴയ കറന്‍സി നോട്ടുകള്‍ അസാധുവാകുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് റിസര്‍വ് ബാങ്ക് .അഞ്ച് രൂപ, 10 രൂപ, 100 രൂപ എന്നിവയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന് ചില റിപ്പോര്‍ട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണവുമായി റിസേർവ് ബാങ്ക് രംഗത്ത് എത്തിയത് .റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.2016ലാണ് 1000 രൂപ നോട്ടുകളും 500 രൂപ നോട്ടുകളും സര്‍ക്കാര്‍ അസാധുവാക്കിയത്. എന്നാല്‍ അഞ്ച് രൂപ, 10 രൂപ, 100 രൂപ നോട്ടുകള്‍ പിന്‍വലിച്ചിരുന്നില്ല.

Continue Reading