Connect with us

KERALA

ശബ്ദരേഖ ചോർച്ചയില്‍ ഡി വൈ എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെതിരെ പാർട്ടി നടപടിയെടുക്കും : ഇന്ന് നോട്ടീസ് നൽകിയേക്കും

Published

on

തൃശൂർ: സിപിഎമ്മിനെ പിടിച്ചു ലച്ച ശബ്ദരേഖ ചോർച്ചയില്‍ ഡി വൈ എഫ് ഐ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെതിരെ പാർട്ടി നടപടിയെടുക്കും. ഇന്ന് നോട്ടീസ് നൽകിയേക്കുമെന്നാണ്. വിഷയത്തില്‍ വിശദീകരണം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം.

സിപിഎം നേതാക്കൾ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ശബ്ദരേഖയിലെ പരാമർശത്തിൽ നേതാക്കൾക്ക് അമർഷമുണ്ട്.

സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്നാണ് ശരത് ശബ്ദ സന്ദേശത്തിൽ പറയുന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണന്നും ശരത് പറയുന്നു. എംകെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയംകൊണ്ട് രക്ഷപ്പെട്ടത് എംകെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്.

Continue Reading