KERALA
വന്യജീവി ആക്രമണങ്ങളില്‍ നിയമഭേദഗതിക്കൊരുങ്ങുന്നു. ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം
വന്യജീവി ആക്രമണങ്ങളില്‍ നിയമഭേദഗതിക്കൊരുങ്ങുന്നു. ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വന്യജീവി ആക്രമണങ്ങളില്‍ നിയമഭേദഗതിക്കൊരുങ്ങുന്നു. ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും.
ജനവാസ മേഖലയില്‍ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ നിയമ ഭേദഗതിക്കൊണ്ടുവരുന്നതടക്കമുള്ള ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനാണ് യോഗം ചേരുന്നത്.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. കേന്ദ്ര നിയമത്തില്‍ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണം.
കാട്ടുപ്പന്നികളടക്കമുള്ള അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാനുള്ള ബില്ലും കൊണ്ട് വരും. ബില്ലുകള്‍ വരുന്ന സഭ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ശ്രമം.”
