KERALA
സീറ്റുവിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പാണക്കാട് തുടക്കമായി.

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പാണക്കാട് തുടക്കമായി. ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി.പി.കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ് തുടങ്ങിയ ലീഗിന്റെ മുതിർന്ന നേതാക്കളും ചർച്ചയിൽ പങ്കെടുത്തു.
അഞ്ച് സീറ്റ് അധികമായി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടതായാണ് വിവരം. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുന്നുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് സീറ്റുകൾ സംബന്ധിച്ച് ലീഗ് നേതാക്കളുമായി ചർച്ച നടത്തിയേക്കുമെന്നറിയുന്നു. കെ.സി.വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഈ കൂടിക്കാഴ്ചയിൽ പങ്കെടുക്കും. ഇതിന് മുന്നോടിയായിട്ടാണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയത്.
സീറ്റ് വിഭജനം സംബന്ധിച്ച് അനൗപചാരിക ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ഔപചാരിക ചർച്ച തിരുവനന്തപുരത്ത് വച്ചുണ്ടാകുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.