Connect with us

KERALA

വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

Published

on

വയനാട്: വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജിക്കത്ത് കെപിസിസിക്ക് ലഭിച്ചു. ടി.ജെ ഐസക്കിനാണ് താൽക്കാലിക ചുമതല. വയനാട്ടിലെ കോൺഗ്രസ് നേതാവ് എൻ എം വിജയൻ്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയിരുന്നു . കെ.പി സി സി നേതൃത്വത്തിൻ്റെ ആവശ്യ പ്രകാരമാണ് രാജിയെന്നാണ് വിവരം

മുള്ളൻകൊല്ലിയിലെ അടക്കമുള്ള വിഷയങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. സ്വയം രാജിവച്ചതാണെന്ന് അപ്പച്ചൻ പറഞ്ഞു. ബാക്കി കാര്യങ്ങൾ കെപിസിസി നേതൃത്വം പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Continue Reading