Crime
കലോത്സവത്തിൽ തടഞ്ഞ പലസ്തീൻ അനുകൂല മൈം ഇന്ന് അവതരിപ്പിക്കും
കാസർകോട്:
കുമ്പള ഗവ.ഹയർസെക്കൻഡ റി സ്‌കൂൾ കലോത്സവത്തിൽ തടഞ്ഞ പലസ്തീൻ അനുകൂല മൈം ഇന്നു വീണ്ടും അവതരിപ്പി ക്കും. ശനിയാഴ്ച മുടങ്ങിയ മറ്റു മത്സരങ്ങളും ഇതിനൊപ്പം നട ക്കും. രാവിലെ 9ന് ആരംഭിക്കുന്ന മത്സരത്തിൽ ഉച്ചയ്ക്ക് 12ന് ആണ് മൈം അരങ്ങേറുന്നത്.
അധ്യാപകർക്കു വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് ഡിഡിഇ റിപ്പോർട്ട് നൽകിയെന്ന് സൂചന
മത്സരം നടത്താൻ മന്ത്രി വി.ശി വൻകുട്ടി ഡിഡിഇ വഴി സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരു ന്നു. മത്സരത്തിനായി പൊലീസ് കാവൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നു സ്‌കൂൾ അധികൃതർ അറിയിച്ചു
കലോത്സവത്തിൽ പലസ്തീ നിലെ കുഞ്ഞുങ്ങളുടെ ദുരിതം പ്രമേയമാക്കി മൈം അവതരിപ്പി ക്കുന്നതിനിടെ മത്സരാർഥികൾ ‘ഫ്രീ പലസ്തീൻ’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയപ്പോൾ രണ്ട് അധ്യാപകർ വേദിയുടെ കർട്ടൻ താഴ്ത്താൻ നിർദേശം നൽകിയ തിനെത്തുടർന്നു ബഹളവും കയ്യാങ്കളിയും ഉണ്ടാവുകയായിരു ന്നു. തുടർന്ന് കഴിഞ്ഞ ദിവസം എം.എസ്. എഫ് SFI സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു
മഞ്ചേശ്വരം എംഎൽഎ AKM അഷ്റഫ് സംഭവം വിദ്യാഭ്യസ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു ത്തുകയും മൈം മത്സരം ത ടഞ്ഞ അധ്യാപകർക്കെതിരെ നടപടി യെടുക്കണമെന്നും മത്സരം അടുത്ത ദിവസം അതേ വേദിയിൽ അവതരിപ്പിക്കാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതി രെ നടപടിയെടുക്കുമെന്നു മന്ത്രി
വി ശിവൻകുട്ടി ഉറപ്പ് നൽകിയിരുന്നു
അന്വേഷനം നടത്തി ഡിഡിഇ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കു കഴിഞ്ഞ ദിവസം റിപ്പോർട്ട്
കൈമാറി. വിദ്യാർഥികൾക്കിട യിൽനിന്നു മുദ്രാവാക്യം വിളി ഉയർന്നതോടെയാണു പരിപാടി നിർത്തിയതെന്നും അധ്യാപകർ ക്കു വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാ ണു റിപ്പോർട്ടിലുള്ളതെന്നാണു സൂചന. കലോത്സവ മാന്വലിനു വിരുദ്ധമായി പരിപാടി അവതരി പ്പിച്ചതിനാലാണ് അധ്യാപകർ ഇടപെട്ടത്. എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയല്ലെ ന്നു റിപ്പോർട്ടിലുണ്ടെന്ന് അറിയുന്നു.
മൈം തടഞ്ഞ സംഭവം വസ്തുതാവിരുദ്ധവും അപലപ നീയവുമാണെന്നു ഹയർസെ ക്കൻഡറി സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (എച്ച്എ സ്എസ്‌ടിഎ). പറഞ്ഞു
കലോത്സവ മാ ന്വൽ പ്രകാരം അനുവദിച്ചതിൽ കൂടുതൽ പേർ സ്‌റ്റേജിലെത്തുക യും ഉപകരണങ്ങൾ ഉപയോഗി ക്കുകയും ചെയ്തതിനു പുറമേ, സദസ്സിൽനിന്നു പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി കൂടുതൽ പേർ സ്റ്റേജിലേക്കു തള്ളിക്കയ റാൻ കൂടി ശ്രമിച്ച സാഹചര്യത്തി
ലാണ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അധിക്യതർ കർട്ടൻ താഴ്ത്തിയത്. ഏതു വിഷയത്തി ലും അധ്യാപകരെ ബലിയാടാ ക്കി മുന്നോട്ടുപോകുന്ന നടപടി അംഗീകരിക്കാനാവില്ലെന്നു സം സ്ഥാന സെക്രട്ടറി അനിൽ എം. ജോർജ് പറഞ്ഞു. ഏതാതാലും കുമ്പള ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് കാലത്ത് മുതൽ കലോത്സവം തുടരുകയാണ് . 12 മണിക്ക് മൈം അവതരിപ്പിക്കുവാന്നാണ് തീരുമാനം
