Connect with us

Gulf

ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി കോവിഡ് പരിശോധന

Published

on

ദുബായ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ദുബായ് നിയന്ത്രണം കൂടുതൽ ശക്തമാക്കി. ഇനി മുതൽ ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. ജനുവരി 31 മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിലാകും.

ഏത് രാജ്യത്തുനിന്നും എത്തുന്നവർക്കും നിബന്ധന ബാധകമാണ്. യു.എ.ഇക്ക് പുറത്തുപോയി വരുന്ന താമസവിസക്കാർ, വിസിറ്റ് വിസക്കാർ, മറ്റ് ഗൾഫ് പൗരൻമാർ എന്നിവരും ദുബായിലേക്ക് വരുന്നതിന് മുൻപ് കോവിഡ് പരിശോധന നടത്തിയിരിക്കണം. പരിശോധനാഫലങ്ങളുടെ കാലാവധി 96 മണിക്കൂറിൽ നിന്നും 72 മണിക്കൂറാക്കി. കൂടാതെ ദുബായ് വിമാനത്താവളത്തിൽ വീണ്ടും പരിശോധന നടത്തും. എല്ലാവരും അൽ ഹൊസൻ ആപ് ഡൗൺലോഡ് ചെയ്തിരിക്കണം. കോവിഡ് ഫലം വരുന്നതുവരെ ക്വാറന്റീനിലിരിക്കണം. പോസിറ്റീവാണെങ്കിൽ 10 ദിവസംകൂടി ഹോം ക്വാറന്റീനിൽ പ്രവേശിക്കണം. ലക്ഷണങ്ങൾ ഉള്ളവരും ഇല്ലാത്തവരും 10 ദിവസം ക്വാറന്റീലിരിക്കണം.

Continue Reading