NATIONAL
കാർഷിക നിയമങ്ങൾക്കെതിരായ സമരം സംഘർഷത്തിലേക്ക് . സിംഗു അതിർത്തിയിൽ പോലീസുകാരന് വെട്ടേറ്റു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായി സമരം നടക്കുന്ന സിംഗു അതിർത്തിയിൽ സംഘർഷത്തിൽ പോലീസുകാരന് വെട്ടേറ്റു. ഹരിയാന-ഡൽഹി അതിർത്തിയായ സിംഗുവിലാണ് സംഘർഷമുണ്ടായത്. വാളുമായി പോലീസിനെ ആക്രമിച്ചത് സമരത്തിലുള്ള കർഷകരിലൊരാളാണ്.
സമരസ്ഥലത്ത് അതിക്രമിച്ച് കയറി ഒരു കൂട്ടം അക്രമികൾ കുഴപ്പം സൃഷ്ടിച്ചതോടെയാണ് കർഷകരും ചെറുത്തത്. അതിൽ ഒരു കർഷകൻ വാളുമായാണ് അക്രമികളെ എതിരിടാൻ എത്തിയത്.
കനത്ത പോലീസ് സാന്നിധ്യമുണ്ടായിട്ടും പ്രതിഷേധ സ്ഥലത്തേക്ക് കടന്ന സംഘം സമരക്കാരുടെ കൂടാരങ്ങൾ നശിപ്പിക്കുകയും വാഷിംഗ് മെഷീനുകൾ തകർക്കുകയും ചെയ്തു. അക്രമികളെ നേരിടാനാണ് കർഷകൻ വാളുമായി എത്തിയതെന്ന് പറയുന്നു.
ഇയാളെ പോലീസ് വളഞ്ഞ് വടികൊണ്ട് അടിച്ചുവീഴ്ത്തി. സംഘർഷത്തിൽ കല്ലേറുണ്ടായി. പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.