Life
രാജ്യം 11ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡല്‍ഹി: കോവിഡിനെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവര്‍ഷം 11 ശതമാനം വളര്‍ച്ചനേടുമെന്ന് സാമ്പത്തിക സര്‍വെ.
ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമന്റില്‍ വെച്ച സാമ്പത്തിക സര്‍വെയിലാണ് രാജ്യം മികച്ചവളര്‍ച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്.
നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ച 7.7ശതമാനത്തിലൊതുങ്ങമെന്നാണ് സര്‍വെയില്‍ പറയുന്നത്. അടുത്തവര്‍ഷം ‘V’ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
നൂറ്റാണ്ടിലൊരിക്കല്‍മാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെയാണ് രാജ്യം നേരിട്ടത്. ആഗോളതലത്തില്‍ 90ശതമാനത്തിലധികം രാജ്യങ്ങള്‍ ഈ പ്രതിസന്ധിയില്‍ ആടിയുലഞ്ഞു.
നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 23.9ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായി കുറക്കാന്‍ രാജ്യത്തിനായി. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും സാമ്പത്തിക സര്‍വെയില്‍ പറയുന്നു.