Connect with us

KERALA

തുലാവർഷം ആരംഭിക്കുന്നുസംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‌ഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. മണിക്കൂറുകൾക്കുള്ളിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം പൂർണമായി പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാദ്ധ്യതയുണ്ട്.

Continue Reading