Connect with us

Crime

അധികാരത്തിൻ്റെ ദാർഷ്ട്യം വേണ്ടെന്ന് സിപിഎം വനിതാ നേതാവിനോട് കോടതി: കോടതി മുറിക്കുള്ളിൽ പ്രതികളുടെ ഫോട്ടോ ചിത്രീകരിച്ചു

Published

on

കണ്ണൂർ: കണ്ണൂരിൽ കോടതി നടപടിക്കിടെ പ്രതികളുടെ ദൃശ്യം ചിത്രീകരിച്ചതിന് സിപിഎം വനിതാ നേതാവിനെ കോടതി പിരിയും വരെ തടവും 1000 രൂപ പിഴയും വിധിച്ചു. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സണ്‍ കെ.പി ജ്യോതിയെയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്

കോടതിയിലെ സാക്ഷി വിസ്താരത്തിനിടെ പ്രതികളുടെ ദൃശ്യം മൊബൈലിൽ ചിത്രീകരിച്ചതിനാണ് നടപടി. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ സിപിഎം പ്രവർത്തകൻ ധനരാജ്‌ വധക്കേസിലെ വിചാരണ നടക്കുന്നതിനിടെയാണ് സംഭവം. ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരാണ് ഈ കേസിലെ പ്രതികൾ . പ്രതികളുടെ ദൃശ്യം കോടതി മുറിക്കകത്ത് പകർത്തുന്നതിനിടെ ജഡ്ജാണ് ജ്യോതിയെ കസ്റ്റഡിയിലെടുക്കാൻ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പൊലീസ് ജ്യോതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ സിപിഎം നേതാവിനെ കോടതി പിരിയും വരെ തടവിനും 1000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു . പ്രതികളുടെ ഫോട്ടോ എടുത്ത കെ.പി ജ്യോതി കോടതിക്ക് മാപ്പ് അപേക്ഷ എഴുതി നൽകി . അധികാരത്തിൻ്റെ ദാർഷ്ട്യം വേണ്ടെന്ന് സിപിഎം നേതാവിനോട് കോടതി വാക്കാൽ ഓർമ്മിപ്പിച്ചു

Continue Reading